2/7/2023 : ആലക്കോട് നരിയൻപാറ വാർഡിൽ കൊട്ടയാട് കവലയിൽ പ്രവർത്തിക്കുന്ന മാതൃകാ കുടുംബ സഹായ സംഘത്തിൽ ഇന്നത്തെ യോഗത്തിൽ പ്രതിമാസ BP / BG പരിശോധന നടത്തി. 13 പേർ പങ്കെടുത്തു. BP യിൽ 2 പേർക്കും BG യിൽ 2 പേർക്കും കാര്യമായ വർധനവ് കണ്ടു. അടുത്ത 2 ദിവസങ്ങളിലെ തുടർച്ചയായ നിരീക്ഷണത്തിനു ശേഷം ആവശ്യമെങ്കിൽ ഡോക്ടറെ കാണാൻ നിർദ്ദേശം നൽകി. ജീവിത ശൈലി രോഗ നിർണയ ക്യാമ്പുകൾ നടത്തുന്നതിനായി IRPC ക്കു വേണ്ടി വാങ്ങിയ BP / BG മീറ്ററുകളാണ് പ്രവർത്തനത്തിന് ഉപയോഗിച്ചത്. സംഘം അംഗമായ തോമസ് ചിറവയൽ, സംഘം അംഗമായ ബിജുവിൻ്റെ മകൻ ജോബിൻ ബിജു എന്നിവർ BP / BG ഇവ അളക്കുന്നതിന് നേതൃത്വം വഹിച്ചു. നമ്മുടെ സംഘത്തിനു വേണ്ടി നിസ്വാർത്ഥ സേവനത്തിനു തയ്യാറായ യുവ സുഹൃത്ത് ജോബിൻ ബിജുവിനെ പ്രത്യേകം അഭിനന്ദിക്കുന്നു. നമ്മുടെ വീടുകളിലെ ചെറുപ്പക്കാർ എല്ലാം ജോബിൻ ബിജുവിനെ മാതൃകയാക്കേണ്ടതാണ്. നമ്മുടെ കുടുംബത്തിലെ കുട്ടികൾ ഇതൊക്കെ പഠിക്കുകയും മടിയില്ലാതെ സേവനത്തിനു തയ്യാറാവുകയും ചെയ്യുന്നത് എത്ര നല്ല കാര്യമാണ് ! . _ സി.കെ.രാധാകൃഷ്ണൻ ജോബിൻ ...