Posts

Showing posts from May, 2022

ഈ വർഷം ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ

Image
ഈ വർഷം  ഇതുവരെ ചെയ്ത  പ്രവർത്തനങ്ങൾ  20 05 2022 :മഴക്കാലപൂർവ റോഡ് സംരക്ഷണപ്രവർത്തനം : ആനപ്പാറ നിവാസികളുടെ നേതൃത്വത്തിൽ നടന്നു. മനോജ് മേക്കുഴയിൽ , ജോയിച്ചൻ, സിജോ, ബിജു ഹരിദാസ്, സിബി, ആന്റോ, സുരേഷ്, ജോബിൻസ് ,രാധാകൃഷ്ണൻ , റോയി  തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തനത്തിൽ പ്രദേശവാസികളോടൊപ്പം മാതൃകാ സ്വാശ്രയ സംഘം അംഗങ്ങളുടെ പങ്കാളിത്തം  (മനോജ് മേക്കുഴയിൽ , സുരേഷ്, ജോബിൻസ് ,രാധാകൃഷ്ണൻ , റോയി  )  പിന്നീട് നടന്ന മാതൃകാ സ്വാശ്രയ സംഘം യോഗത്തിൽ പ്രശംസിക്കപ്പെട്ടു 20 05 2022: പ്രതിമാസ ജീവിതശൈലീ രോഗ പരിശോധന : മാതൃകാ സ്വാശ്രയ സംഘത്തിൽ സംഘാംഗം സോമി ബെന്നി യുടെ നേതൃത്വത്തിൽ 20 05 2022 ന്  പ്രതിമാസ BP പരിശോധന നടന്നു. 2 പേരുടെ BP സ്റ്റേജ് 1 ലേക്ക് എത്തിയതായി ശ്രദ്ധയിൽപ്പെട്ടു. ഭക്ഷണക്രമീകരണത്തിനും നിരന്തര പരിശോധനക്കും നിർദ്ദേശം നൽകി. 23 05 2022 ജനാധിപത്യ ശാക്തീകരണം : ഗ്രാമസഭയിൽ ചർച്ചയിൽ മാതൃകാ സംഘത്തിൽ നിന്നും  മനോജും രാധാകൃഷ്ണനും  പങ്കെടുത്തു. റോഡ് നവീകരണത്തിന്റെ ആവശ്യകത,  ക്ലസ്റ്റർ തല ശുചീകരണ പ്രവർത്തനം  , പ്രത്യേകപഠന വൈകല്യമുള്ള വിദ്യാർത്ഥികൾക്കുള്ള അധിക പരിശീലനത്തിനു ഫണ്ടു നീക്കിവെക്കൽ  തുടങ്ങിയ കാര്യങ

പ്രതിമാസജീവിത ശൈലി രോഗ നിർണയപരിശീലനം കുടുംബ സംഘങ്ങളിലേക്കു....

Image
 19/6/2022 : മാതൃകാ സ്വയം സഹായ സംഘത്തിൽ 19/6/2022 ന്  മൂന്നാം തവണയും  പ്രതിമാസ ജീവിത ശൈലി രോഗ മുന്നറിയിപ്പു പരിശോധന നടന്നു.BP, Blood sugar Level അളവുകളാണ് പരിശോധിക്കപ്പെട്ടത്. 13പേർ  പങ്കെടുത്തു. Glucose Stripക ളുടെ ചെലവ് മാതൃക സംഘം തന്നെയാണ് വഹിക്കുന്നത്. ഇതിനു വേണ്ട മറ്റു ഉപകരണങ്ങൾ സ്പോൺസർ ചെയ്യുന്നത് സി.കെ. രാധാകൃഷ്ണൻ മാസ്റ്റർ  ആണ്. തോമസ് ചിറ വയൽ, സോമി ബെന്നി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. BP / Blood GIucose  അളവുകളിൽ കാര്യമായ വ്യതിയാനങ്ങൾ കണ്ട വ്യക്തികളോട് fasting test ചെയ്യാനും ജീവിത ശൈലിയിൽ മാറ്റം വരുത്താനും ഇടക്കിടെ പരിശോധനകൾ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്. പ്രമേഹരോഗത്തിന്റെ ലോകതലസ്ഥാനമായി നമ്മുടെ രാജ്യം മാറാതിരിക്കാൻ ചെയ്യേണ്ടുന്ന വളരെ പ്രയോജനപ്രദമായ ഒരു പ്രവർത്തനമാണ് കുടുംബ സ്വയം സഹായ സംഘങ്ങളിലെ പ്രതിമാസ പരിശോധന എന്ന് വിലയിരുത്തപ്പെടുന്നു. വാർഡിൽ എല്ലാ സ്വയംസഹായ സംഘങ്ങളും ഈ പ്രവർത്തനം ഏറ്റെടുക്കാൻ മുന്നോട്ടു വരേണ്ടതാണ്. ***************************************** ഈ രംഗത്തെ മുൻ പ്രവർത്തനങ്ങൾ  പ്രതിമാസജീവിത ശൈലി രോഗ നിർണയപരിശീലനം  കുടുംബ സംഘങ്ങളിലേക്കു വ്യാപിക്കുന്നു  ആലക്കോട്