Posts

Showing posts from June, 2022

ക്ലീൻ കൊട്ടയാടു കവല പ്രോജക്ട് ഉൽഘാടനം

Image
ALAKODE ,JUNE 5 : ലോക പരിസ്ഥിതി ദിനത്തിൽ മാതൃക സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ  ക്ലീൻ കൊട്ടയാടു കവല  പ്രോജക്ട്  ഉൽഘാടനം ചെയ്യപ്പെട്ടു .  ആലക്കോട്  ഗ്രാമപഞ്ചായത്തിൽപെട്ട കൊട്ടയാടു കവല കരുവഞ്ചാലിനും ആലക്കോടിനും ഇടയ്ക്കു  ഫിലിം സിറ്റി സ്റ്റോപ്പ് കഴിഞ്ഞ ഉടൻ കാണുന്ന ചെറിയ ഒരു നഗരഭാഗമാണ് . ഈ പ്രദേശത്തെ ആട്ടോ ഡ്രൈവർമാരുടെ സംഘടനകളും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും പ്രദേശത്തെ ഒരു സ്വയം സഹായ സംഘമായ "മാതൃക " യും ചേർന്നു കവലയും രണ്ട്  ബസ് ഷെൽറ്ററുകളും  ബോട്ടിൽ ബൂത്ത്  ചുറ്റുവട്ടവും കടകളുടെ പരിസരവും വൃത്തിയാക്കുകയും തെരുവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിതെരുവിന്റെ ഇരുവശങ്ങളിലും ഇരുപതോളം പൂച്ചെടികൾ നട്ടു പരിപാലിക്കാൻ തുടങ്ങുകയും ചെയ്തു. ഈ പ്രവർത്തനം ജൂൺ 5 രാവിലെ 10 മണി മുതൽ 1 മണി വരെ നീണ്ടു നിന്നു  .നരിയൻപാറ ഗ്രാമപ്പഞ്ചായത്തംഗം  സാലി ജെയിംസ് ഈ പ്രവർത്തനം ഉത്ഘാടനം ചെയ്തു .മാതൃക സ്വയം സഹായ സംഘത്തിന്റെ പ്രസിഡന്റ്  ജോർജ്  ജോസഫ് , സെക്രട്ടറി സുരേഷ് പി എൻ എന്നിവർ സംസാരിച്ചു. ജോബിൻ ജോസ് ,എബിൻ,...