ക്ലീൻ കൊട്ടയാടു കവല പ്രോജക്ട് ഉൽഘാടനം
ALAKODE ,JUNE 5 : ലോക പരിസ്ഥിതി ദിനത്തിൽ മാതൃക സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ക്ലീൻ കൊട്ടയാടു കവല പ്രോജക്ട് ഉൽഘാടനം ചെയ്യപ്പെട്ടു .
ആലക്കോട് ഗ്രാമപഞ്ചായത്തിൽപെട്ട കൊട്ടയാടു കവല കരുവഞ്ചാലിനും ആലക്കോടിനും ഇടയ്ക്കു ഫിലിം സിറ്റി സ്റ്റോപ്പ് കഴിഞ്ഞ ഉടൻ കാണുന്ന ചെറിയ ഒരു നഗരഭാഗമാണ് . ഈ പ്രദേശത്തെ ആട്ടോ ഡ്രൈവർമാരുടെ സംഘടനകളും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും പ്രദേശത്തെ ഒരു സ്വയം സഹായ സംഘമായ "മാതൃക " യും ചേർന്നു കവലയും രണ്ട് ബസ് ഷെൽറ്ററുകളും ബോട്ടിൽ ബൂത്ത് ചുറ്റുവട്ടവും കടകളുടെ പരിസരവും വൃത്തിയാക്കുകയും തെരുവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിതെരുവിന്റെ ഇരുവശങ്ങളിലും ഇരുപതോളം പൂച്ചെടികൾ നട്ടു പരിപാലിക്കാൻ തുടങ്ങുകയും ചെയ്തു.
ഈ പ്രവർത്തനം ജൂൺ 5 രാവിലെ 10 മണി മുതൽ 1 മണി വരെ നീണ്ടു നിന്നു .നരിയൻപാറ ഗ്രാമപ്പഞ്ചായത്തംഗം സാലി ജെയിംസ് ഈ പ്രവർത്തനം ഉത്ഘാടനം ചെയ്തു .മാതൃക സ്വയം സഹായ സംഘത്തിന്റെ പ്രസിഡന്റ് ജോർജ് ജോസഫ് , സെക്രട്ടറി സുരേഷ് പി എൻ എന്നിവർ സംസാരിച്ചു. ജോബിൻ ജോസ് ,എബിൻ, അജേഷ് ,തങ്കച്ചൻ ,സിജോ ,ഷാജു ,ഗോപാലകൃഷ്ണൻ തെങ്ങുംതോട്ടത്തിൽ , രാജു കൊച്ചിലാത്ത് ,രാജു മേക്കുഴയിൽ , മനോജ് മേക്കുഴയിൽ ,രാജേന്ദ്ര പ്രസാദ് , ബെന്നി തണ്ണിപ്പാറ , സജി കുന്നേൽ , റോയി ഫ്രാൻസിസ് ,ജോബിൻസ് ആലക്കോട് , സി കെ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു .
പൂച്ചെടികൾ സ്പോൺസർ ചെയ്ത നഴ്‌സറി ഉടമയോടും വ്യാപാര സ്ഥാപന ങ്ങളോടും കാടു വയ്ക്കൽ യന്ത്രം വാടകക്ക് വിട്ടു തന്ന വ്യക്തിയോടും സാന്നിധ്യം കൊണ്ടും പ്രവർത്തനം കൊണ്ടും സഹകരിച്ച മറ്റെല്ലാ വ്യക്തികളോടും സംഘടനകളോടും മാതൃകാ സംഘത്തിന്റെ കടപ്പാട് രേഖപ്പെടുത്തുന്നു . കൂടുതൽ ചെടികളും പൂച്ചട്ടികളും സ്പോണ്സർഷിപ്പിലൂടെ നേടിയെടുത്തു കൊണ്ടും ഗ്രാമപഞ്ചായത്തിന്റേയും വിവിധ സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ തുടർ ശുചീകരണ , വേസ്റ്റ് മാനേജ്‌മന്റ് പ്രവർത്തനങ്ങൾ നടത്തിയും നഗര സൗന്ദര്യ വൽക്കരണം പൂർത്തിയാക്കാനാണ് ഈ പ്രൊജക്ടിൽ ഉദ്ദേശിക്കുന്നത് .
ഇത്തരത്തിലുള്ള ചെറു പ്രോജക്ടുകൾ ആലക്കോട് ഗ്രാമപഞ്ചായത്തിലെ എല്ലാ ചെറു നഗരഭാഗങ്ങളിലും തദ്ദേശീയരുടെ നിയന്ത്രണത്തിൽ സമയ ബന്ധിതമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് നഗരസൗന്ദര്യവത്കരണത്തിനുമപ്പുറം ഒരു കാർബൺ നിയന്ത്രിത മേഖലയായി( കാർബൺ ന്യൂട്രൽ carbon neutral) നമ്മുടെ പഞ്ചായത്തിനെ മാറ്റാനുള്ള ശ്രമങ്ങൾ സുഗമമാക്കും എന്നത് അധികൃതർ തിരിച്ചറിയേണ്ടതാണ് .
*****************
Comments
Post a Comment