ഈ വർഷം ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ
ഈ വർഷം ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ 20 05 2022 :മഴക്കാലപൂർവ റോഡ് സംരക്ഷണപ്രവർത്തനം : ആനപ്പാറ നിവാസികളുടെ നേതൃത്വത്തിൽ നടന്നു. മനോജ് മേക്കുഴയിൽ , ജോയിച്ചൻ, സിജോ, ബിജു ഹരിദാസ്, സിബി, ആന്റോ, സുരേഷ്, ജോബിൻസ് ,രാധാകൃഷ്ണൻ , റോയി തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തനത്തിൽ പ്രദേശവാസികളോടൊപ്പം മാതൃകാ സ്വാശ്രയ സംഘം അംഗങ്ങളുടെ പങ്കാളിത്തം (മനോജ് മേക്കുഴയിൽ , സുരേഷ്, ജോബിൻസ് ,രാധാകൃഷ്ണൻ , റോയി ) പിന്നീട് നടന്ന മാതൃകാ സ്വാശ്രയ സംഘം യോഗത്തിൽ പ്രശംസിക്കപ്പെട്ടു 20 05 2022: പ്രതിമാസ ജീവിതശൈലീ രോഗ പരിശോധന : മാതൃകാ സ്വാശ്രയ സംഘത്തിൽ സംഘാംഗം സോമി ബെന്നി യുടെ നേതൃത്വത്തിൽ 20 05 2022 ന് പ്രതിമാസ BP പരിശോധന നടന്നു. 2 പേരുടെ BP സ്റ്റേജ് 1 ലേക്ക് എത്തിയതായി ശ്രദ്ധയിൽപ്പെട്ടു. ഭക്ഷണക്രമീകരണത്തിനും നിരന്തര പരിശോധനക്കും നിർദ്ദേശം നൽകി. 23 05 2022 ജനാധിപത്യ ശാക്തീകരണം : ഗ്രാമസഭയിൽ ചർച്ചയിൽ മാതൃകാ സംഘത്തിൽ നിന്നും മനോജും രാധാകൃഷ്ണനും പങ്കെടുത്തു. റോഡ് നവീകരണത്തിന്റെ ആവശ്യകത, ക്ലസ്റ്റർ തല ശുചീകരണ പ്രവർത്തനം , പ്രത്യേകപഠന വൈകല്യമുള്ള വിദ്യാ...