ഈ വർഷം ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ

ഈ വർഷം  ഇതുവരെ ചെയ്ത  പ്രവർത്തനങ്ങൾ 

20 05 2022 :മഴക്കാലപൂർവ റോഡ് സംരക്ഷണപ്രവർത്തനം :



ആനപ്പാറ നിവാസികളുടെ നേതൃത്വത്തിൽ നടന്നു. മനോജ് മേക്കുഴയിൽ , ജോയിച്ചൻ, സിജോ, ബിജു ഹരിദാസ്, സിബി, ആന്റോ, സുരേഷ്, ജോബിൻസ് ,രാധാകൃഷ്ണൻ , റോയി  തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തനത്തിൽ പ്രദേശവാസികളോടൊപ്പം മാതൃകാ സ്വാശ്രയ സംഘം അംഗങ്ങളുടെ പങ്കാളിത്തം  (മനോജ് മേക്കുഴയിൽ , സുരേഷ്, ജോബിൻസ് ,രാധാകൃഷ്ണൻ , റോയി  )  പിന്നീട് നടന്ന മാതൃകാ സ്വാശ്രയ സംഘം യോഗത്തിൽ പ്രശംസിക്കപ്പെട്ടു

20 05 2022: പ്രതിമാസ ജീവിതശൈലീ രോഗ പരിശോധന : മാതൃകാ സ്വാശ്രയ സംഘത്തിൽ സംഘാംഗം സോമി ബെന്നി യുടെ നേതൃത്വത്തിൽ 20 05 2022 ന്  പ്രതിമാസ BP പരിശോധന നടന്നു. 2 പേരുടെ BP സ്റ്റേജ് 1 ലേക്ക് എത്തിയതായി ശ്രദ്ധയിൽപ്പെട്ടു. ഭക്ഷണക്രമീകരണത്തിനും നിരന്തര പരിശോധനക്കും നിർദ്ദേശം നൽകി.

23 05 2022 ജനാധിപത്യ ശാക്തീകരണം :

ഗ്രാമസഭയിൽ ചർച്ചയിൽ മാതൃകാ സംഘത്തിൽ നിന്നും  മനോജും രാധാകൃഷ്ണനും  പങ്കെടുത്തു.




റോഡ് നവീകരണത്തിന്റെ ആവശ്യകത,  ക്ലസ്റ്റർ തല ശുചീകരണ പ്രവർത്തനം  , പ്രത്യേകപഠന വൈകല്യമുള്ള വിദ്യാർത്ഥികൾക്കുള്ള അധിക പരിശീലനത്തിനു ഫണ്ടു നീക്കിവെക്കൽ  തുടങ്ങിയ കാര്യങ്ങൾ  മനോജും രാധാകൃഷ്ണനും അവതരിപ്പിച്ചു.പഞ്ചായത്തിന്റെ വാർഷിക വരവുചെലവു കണക്കുകൾ അവതരിപ്പിക്കപ്പെട്ടു.അടുത്ത വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള ബജറ്റും വായിച്ചു കേട്ടു.

*********************

1 /4 / 2022 : ഗ്രാമപഞ്ചായത്തിന്റെ നിലാവു പദ്ധതി ( തെരുവുവിളക്കുകൾ ഏർപ്പെടുത്തൽ )

 മാർച്ച് -ഏപ്രിൽ മാസത്തെ പ്രചാരണപ്രവർത്തനത്തിന്റെ   ഭാഗമായി ആനപ്പാറ -കരുവഞ്ചാൽ ബൈപ്പാസ് റോഡിൽ സ്ഥലവാസികളുടെ സഹായത്തോടെ  രാത്രിസമയം KSEB യുടെ വക സൗജന്യ മായി ലഭിക്കുന്ന വൈദ്യുതി ഉപയോ ഗിച്ചു പത്തോളം തെരുവ് വിളക്കുകൾ പതിവായി കത്തിക്കുന്നതിനു ഏർപ്പാടാക്കാൻ കഴിഞ്ഞു .അത്രയും വിളക്കുകൾ,സെൻസറുകൾ , സപ്പോർട്ടുകൾ എന്നിവ  വാങ്ങുന്നതിനു 10 X 1500 = 15000 രൂപയോളം സ്‌പോൺസർഷിപ് ആയി സമാഹരിക്കേണ്ടിയിരുന്നു.മാതൃകാ സംഘത്തിൽ  മാർച്ച് മാസത്തെ ആദ്യ ആഴ്ചയിൽ നടന്ന യോഗത്തിൽ ചർച്ച ചെയ്യപ്പെട്ട ഈ പ്രവർത്തനം  .വിജയിപ്പിക്കുന്നതിന്  സ്വാശ്രയ സംഘത്തിൻറെപ്രസിഡന്റായിരുന്ന രാജു മേക്കുഴയിൽ ,സംഘാംഗങ്ങ ളായ  സുരേഷ് ,മനോജ്  , രാധാകൃഷ്ണൻ തുടങ്ങിയവർ  മറ്റു സ്ഥലവാസികളോടൊപ്പം  നേതൃത്വം നൽകി .



Comments

Popular posts from this blog

TOUR KUSHAL NAGAR 2022

25 06 2023 :കൂൺ കൃഷി പരിശീലന ക്‌ളാസ്

കൂൺ എങ്ങിനെ കൃഷി ചെയ്യാം ?