പ്രതിമാസജീവിത ശൈലി രോഗ നിർണയപരിശീലനം കുടുംബ സംഘങ്ങളിലേക്കു....
19/6/2022 :
മാതൃകാ സ്വയം സഹായ സംഘത്തിൽ 19/6/2022 ന് മൂന്നാം തവണയും പ്രതിമാസ ജീവിത ശൈലി രോഗ മുന്നറിയിപ്പു പരിശോധന നടന്നു.BP, Blood sugar Level അളവുകളാണ് പരിശോധിക്കപ്പെട്ടത്. 13പേർ പങ്കെടുത്തു. Glucose Stripക ളുടെ ചെലവ് മാതൃക സംഘം തന്നെയാണ് വഹിക്കുന്നത്. ഇതിനു വേണ്ട മറ്റു ഉപകരണങ്ങൾ സ്പോൺസർ ചെയ്യുന്നത് സി.കെ. രാധാകൃഷ്ണൻ മാസ്റ്റർ ആണ്. തോമസ് ചിറ വയൽ, സോമി ബെന്നി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. BP / Blood GIucose അളവുകളിൽ കാര്യമായ വ്യതിയാനങ്ങൾ കണ്ട വ്യക്തികളോട് fasting test ചെയ്യാനും ജീവിത ശൈലിയിൽ മാറ്റം വരുത്താനും ഇടക്കിടെ പരിശോധനകൾ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്. പ്രമേഹരോഗത്തിന്റെ ലോകതലസ്ഥാനമായി നമ്മുടെ രാജ്യം മാറാതിരിക്കാൻ ചെയ്യേണ്ടുന്ന വളരെ പ്രയോജനപ്രദമായ ഒരു പ്രവർത്തനമാണ് കുടുംബ സ്വയം സഹായ സംഘങ്ങളിലെ പ്രതിമാസ പരിശോധന എന്ന് വിലയിരുത്തപ്പെടുന്നു. വാർഡിൽ എല്ലാ സ്വയംസഹായ സംഘങ്ങളും ഈ പ്രവർത്തനം ഏറ്റെടുക്കാൻ മുന്നോട്ടു വരേണ്ടതാണ്.
*****************************************
ഈ രംഗത്തെ മുൻ പ്രവർത്തനങ്ങൾ
പ്രതിമാസജീവിത ശൈലി രോഗ നിർണയപരിശീലനം കുടുംബ സംഘങ്ങളിലേക്കു വ്യാപിക്കുന്നു
ആലക്കോട് നരിയൻപാറ വാർഡിൽ പ്രവർത്തിക്കുന്ന മാതൃകാ സ്വയം സഹായ സംഘത്തിന്റെ ഈ വർഷത്തെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ പ്രതിമാസജീവിത ശൈലി രോഗ നിർണയക്യാമ്പുകളുടെ ഭാഗമായി Blood Glucose Level (രക്തത്തിലെ പഞ്ചസാരയുടെ അളവ് ) പരിശോധന നടന്നു. ഏതു സമയത്തും നടത്തുന്ന പരിശോധനക്ക് 140 അല്ലെങ്കിൽ അതിനു താഴെ എന്ന റീഡിംഗ് സുരക്ഷിതം (Normal) ആയി പരിഗണിക്കും. 18 പേർ പരിശോധനയിൽ പങ്കെടുത്തു. അതിൽ 2 പേരുടെ BGL 140 ൽ കൂടുതലായി കണ്ടെത്തി. അതിൽ ഒരാൾ ഇതിനകം മരുന്ന് കഴിക്കുന്നവരാണ്. ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. തോമസ്, സോമി എന്നീ അംഗങ്ങൾ ഇന്നത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിനു വേണ്ട ഉപകരണങ്ങളും ലാൻ സെറ്റ് , ടെസ്റ്റ് സ്ട്രിപ്പുകൾ എന്നിവയും രാധാകൃഷ്ണൻ മാസ്റ്റർ എത്തിച്ചു. ആവശ്യ പ്പെട്ടവർക്കു സൗജന്യ BP പരിശോധനയും നടന്നു.അംഗങ്ങൾ എല്ലാവർക്കും ഉള്ള BP പ്രതിമാസ പരിശോധന കഴിഞ്ഞ ഞായറാഴ്ച യോഗത്തിൽ നടത്തപ്പെട്ടു .ആലക്കോട് ഗ്രാമപഞ്ചായത്തിൽ തന്നെ ആദ്യമായാണ് ഒരു കുടുംബ സഹായ സംഘം പ്രതിമാസജീവിത ശൈലി രോഗ നിർണയവും പരിശീലനവും ഏറ്റെടുക്കുന്നത്.ഇതിനു വേണ്ട പ്രാഥമിക പരിശീല നം P H C നേഴ്സ് ആയി പ്രവർത്തിച്ചിരുന്ന ഫാത്തിമ സത്യൻ ഏപ്രിൽമാസം നടന്ന ക്യാമ്പിൽ മാതൃകാ സ്വയം സഹായ സംഘത്തിന്റെ അംഗങ്ങൾക്കു നൽകിയിരുന്നു .മലയാളികളിൽ ജീവിത ശൈ ലീ രോഗങ്ങൾ വർധിച്ച തോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അതിപ്രധാനമായ ഒരു ചുവടുവെപ്പായി ഈ പ്രവർത്തനം തിരിച്ചറിയപ്പെടേണ്ടതാണ് .പരിശോധനയിൽ പങ്കെടുക്കുന്ന ഓരോരുത്തരും താന്താങ്ങളുടെ ഭക്ഷണ ക്രമത്തിലും വ്യായാമ രീതികളിലും മാറ്റം വരുത്തി തുടങ്ങുന്നു എന്നത് ശ്രദ്ധയർഹിക്കുന്ന വസ്തുതയാണ് . ഗായക സംഘം ,ക്ളീൻ കൊട്ടയാട് കവല ,ഒരു വീട്ടിൽ ഒരു ഔഷധതോട്ടം , ഊർജ ഓഡിറ്റിങ് , കിണർ റീചാർജിങ് എല്ലാ വീട്ടിലും , അവയവദാന ബോധവൽകരണം , കൃഷിക്കൂട്ടം മാതൃകാ സ്വയം സഹായ സംഘത്തിന്റെ ഈ വർഷം ആലോചിക്കപ്പെട്ട പ്രധാന പ്രോജക്ടുകളിൽചിലതാണ് .സംഘത്തിന്റെ ഭാരവാഹികളായി ജോർജ് ജോസഫ് (പ്രസിഡണ്ട്) , സുരേഷ് പി എൻ (സെക്രട്ടറി) എന്നിവർ പ്രവർത്തിക്കുന്നു .
****************
മാലിന്യ സംസ്കരണത്തിന് ചെലവ് കുറഞ്ഞ ഒരു മാതൃക
******************************************
29 05 2022 :ഞങ്ങളുടെ സംഘാംഗം മനോജിന്റെ മകൾ ദേവപ്രിയ മനോജ് ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിനുള്ള നൂതന ആവിഷ്കാ രങ്ങൾക്കു പ്രൈമറി വിദ്യാർഥികൾക്കായി കേന്ദ്രഗവൺമെന്റ് നൽകുന്ന ഇന്സ്പെയർ അവാർഡ് നേടിയതിനു സ്വന്തം സ്‌കൂൾ നൽകുന്ന ഉപഹാരം ഏറ്റുവാങ്ങി .
മാതൃകാ സ്വയം സഹായ സംഘത്തിന്റെ മുൻകാല പ്രവർത്തനങ്ങൾ
വിശദമായി വായിക്കാൻ മുകളിൽ ക്ലിക്ക് ചെയ്യുക
https://savenaturesavemotherearth.blogspot.com/p/blog-page_75.html
19 / 10 / 2019 : ജൈവ അലക്കു സോപ്പ് നിർമ്മാണ പരിശീലനം
13 / 10 / 2019 പുസ്തക നിരൂപണം നടന്നു
സൗജന്യ തുണി സഞ്ചി വിതരണവും കുട്ടികളുടെ വായനക്കൂട്ടം പദ്ധതിയും
5/10/2019 മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകർ രക്തദാനം നടത്തി.
വയോജനങ്ങളുടെ യിടെയിൽ സർവ്വേ നടത്തി .
28 /09/2019 : ഇ- സാക്ഷരത ക്ലാസുകൾ ഇന്ന് ആരംഭിച്ചു
24/09/2019( എൻ എസ് എസ് ദിനം ) ഹരിതഗ്രാമം ബോർഡ് സ്ഥാപിച്ചു
.10 /09/2019 എലിപ്പനിക്കെതിരെ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ അറിയിക്കുന്ന ലഘു ലേഖകൾ ഹരിതഗ്രാമത്തിൽ വിതരണം ചെയ്‌തു
12 /08/2019 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ വസ്തുക്കൾ അയച്ചു
ഓരോവീട്ടിലും ഒരു ഔഷധ തോട്ടം എന്ന പദ്ധതി
Comments
Post a Comment