കൂൺ എങ്ങിനെ കൃഷി ചെയ്യാം ?

 കൂൺ എങ്ങിനെ കൃഷി ചെയ്യാം  ?

ഉർവിയെ പുഷ്പ്പിപ്പിക്കും കല പോൽ ,

നമുക്കത്ര നിർവൃതികരം, 

സർഗ വ്യാപാരമുണ്ടോ മന്നിൽ ?

-വൈലോപ്പിള്ളി ശ്രീധരമേനോൻ 


കടുമേനി സി പി അപ്പുക്കുട്ടൻ നായർ - ഫോൺ നമ്പർ : 9497601816 

മിശ്രവിള  കൃഷി മേഖലയിൽ പൊന്നു വിളയിക്കുന്ന  സി പി അപ്പുക്കുട്ടൻ നായരുടെ നേതൃത്വത്തിൽ  കൊട്ടയാടു കവല മാതൃക പരസ്പര സഹായസംഘം സംഘടിപ്പിച്ച   കൂൺ കൃഷി പരിശീലന ക്‌ളാസിൽ നിന്നും ലഭിച്ച വിവരങ്ങൾ :

 വേണ്ടുന്ന വസ്തുക്കൾ :

 1. കൂൺ വിത്തു കിറ്റ്  വാങ്ങണം. 

വേണ്ടുന്ന മറ്റു സാധനങ്ങൾ -

 (2) ആവശ്യത്തിന് ഉണക്കപ്പുല്ല് (കച്ചി / വൈക്കോൽ) / അറക്കപ്പൊടി / ചകിരി ച്ചോറ് 

(1/2 kg കിറ്റിന് 2 Kg വൈക്കോൽ / 1 Kg ചകിരിച്ചോറ് എന്ന തോതിൽ ), (3) 5 Kg കൊള്ളുന്ന 2 പ്ലാസ്റ്റിക് സഞ്ചികൾ (4)Dettol, (5) ഇരുട്ടുമൂല (6) റബർ ബാൻഡ്

നിർമ്മാണ  പ്രക്രിയ : ശുചിത്വം പ്രധാനം 

1. കച്ചി/ ചകിരി ചോർ / ചോളം  ഡെറ്റോൾ ഉപയോഗിച്ച് കഴുകി കുതിർത്തു 12 മണിക്കൂർ വരെ വെക്കുക  

(2) കച്ചി, നീരാവിയിൽ  1 മണിക്കൂർ ചൂടാക്കുക  . തണുക്കാൻ വെക്കുക.  

(3) ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകിയ ശേഷം കച്ചി പിഴിയുക .വെള്ളം നല്ല പോലെ കളയുക. പുട്ടുപൊടി പരുവം. 

(4) ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകിയ ശേഷം, കൂൺ വിത്ത് പുറത്തെടുത്ത് നല്ല പോലെ ഞെരടി ചെറിയ തരികളായി വേർതിരിക്കുക .

(5)പിന്നീട്  5 kg പ്ലാസ്റ്റിക് സഞ്ചിയിൽ (താഴെക്കൊടുത്ത വീഡിയോകളിൽ പറഞ്ഞ വിധം)  കച്ചിയും വിത്തും നിറക്കുക. 

* വലിയ സൂചി ഉപയോഗിച്ച് ബാഗിൻ്റെ എല്ലാ വശങ്ങളിലും വിത്തുള്ള ഭാഗങ്ങളിൽ ധാരാളം ചെറു  സുഷിരങ്ങൾ നിർമ്മിക്കുക.

  (6) നല്ല വൃത്തിയുള്ള ഇരുട്ട് മുറിയിൽ / മൂലയിൽ 15- 21 ദിവസം  വെക്കുക  . 

(7) പിന്നീട് പ്ലാസ്റ്റിക് സഞ്ചി  ചെറിയ അളവിൽ  വെളിച്ചം കിട്ടുന്ന സ്ഥലത്ത് ഉറിയിലെന്ന പോലെ ഒരാഴ്ച തൂക്കിയിടുക. 

ചൂടുള്ളതോ  / മഴ കുറഞ്ഞതോ ആയ  സമയമാണെങ്കിൽ ദിവസവും  അണുനാശിനി (ഡെറ്റോൾ)കലർന്ന വെള്ളം ചെറിയ തോതിൽ സ്പ്രേ ചെയ്തു നൽകണം 

(8) 21-28 ദിവസങ്ങൾക്കുള്ളിൽ കൂൺ വളർന്നു കിട്ടും. മുറിച്ചെടുക്കുക 

(9) ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളവെടുക്കാം .ഇങ്ങനെ 4 തവണ വിളവു കിട്ടും.



ക്ലാസ് -റിപ്പോർട്ടിനും കൂടുതൽ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക 

25 06 2023 :കൂൺ കൃഷി പരിശീലന ക്‌ളാസ്


******************                        ***********************

സഹായകരമായ മറ്റു  വിഡിയോകൾ :

"വീട്ടിലോ ഫ്ലാറ്റിലോ എവിടെ വേണേൽ കൂൺ വളർത്താം.വീഡിയോ കാണുക. https://www.youtube.com/watch?v=_rYLb4uiuwk

കൂൺ നിരവധി രോഗങ്ങളുടെ ശമനത്തിനും പ്രതിരോധത്തിനും നമ്മുടെ ശരീരത്തിനാവശ്യമായ ഒരുപാട് പോഷക മൂല്യങ്ങളും ഔഷധ ഗുണങ്ങളും കൂണിൽ അടങ്ങിയിട്ടുണ്ട്. നമ്മെ അലട്ടുന്ന നിരവധി ജീവിത ശൈലീ രോഗങ്ങൾ മാത്രമല്ല നാം ഭയക്കുന്ന മാരക രോഗങ്ങളെപ്പോലും ശമിപ്പിക്കാൻ കൂണിന് കഴിയും. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് കൊണ്ട് മികച്ച ഒരു പ്രതിരോധ ഔഷധം കൂടിയാണ് കൂൺ. വിവിധയിനം കൂണുകളെയും അവയുടെ ഔഷധ ഗുണങ്ങളെക്കുറിച്ചും ആണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക. https://www.youtube.com/watch?v=KUPXakoGCik

കൂൺ കൃഷിക്ക് ഇരുട്ടുമുറി അത്യാവശ്യമോ ? കൂൺ ബെഡുകൾ ചെയ്ത് ആദ്യ 15 ദിവസം ഇരുട്ടുമുറിയിൽ വെച്ച ശേഷമാണ് ഷെഡിനുള്ളിലേക്ക് മാറ്റുന്നത്. പക്ഷേ തുടക്കക്കാരായ കർഷകർക്ക് ഇരുട്ടുമുറി, വിളവെടുപ്പുമുറി എന്നിങ്ങനെ രണ്ടു റൂമുകൾ നിർമ്മിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അങ്ങനെയുള്ളവർക്കുവേണ്ടിയുള്ള ബദൽ സംവിധാനങ്ങളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=5I5Jqz9qJR8


കൂൺ കൃഷിയിലെ പ്രതിസന്ധികളും പരിഹാരങ്ങളും വിവിധ തരത്തിലുള്ള പ്രതിസന്ധികളാണ് കൂൺ കൃഷിയുടെ ഓരോ ഘട്ടത്തിലും കർഷകരെ ബാധിക്കുന്നത്. കാലാവസ്ഥാവ്യതിയാനങ്ങൾ, എലികൾ, പുഴുക്കൾ, പ്രാണികൾ, ഫംഗസ് ബാധകൾ ഇങ്ങനെ പല പ്രശ്നങ്ങളാണ് കൂൺകൃഷിയിൽ നമുക്ക് നേരിടേണ്ടി വരുക. ഇത്തരം പ്രതിസന്ധികൾക്കുള്ള പരിഹാരമാണ് ഈ വീഡിയോയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

https://www.youtube.com/watch?v=iEDxXHyB-Gs


JITHU THOMAS...നവീനമായ ആശയം കൊണ്ടും സാങ്കേതിക പരിജ്ഞാനം കൊണ്ടും കാർഷിക മേഖലയിൽ പുതിയൊരു സാധ്യത തെളിക്കുകയാണ് ഈ ചെറുപ്പക്കാരൻ. എറണാകുളം ജില്ലയിലെ പിറവത്തുള്ള മഷ്‌റൂം ഫാമിൽ ഏതു കാലാവസ്ഥയിലും കൂണുകൾ യഥേഷ്ടം ലഭ്യമാണ്, സ്വന്തമായി ലാബിൽ ഉല്പാദിപ്പിക്കുന്ന കൂൺ വിത്തുകളും സാങ്കേതികമായി തയ്യാറാക്കിയ ഫാമുമാണ് ഈ വിജയ രഹസ്യം. കൂൺ വാങ്ങുന്നതിനും പുതിയ ഫാം തയ്യാറാക്കുന്നതിനും, വിത്തുകൾക്കും ജിത്തുവിനെ ബന്ധപ്പെടാവുന്നതാണ്. വിവിധയിനം കൂണുകളുടെ ഉല്പാദനത്തെ കുറിച്ചും പുതിയ സാധ്യതകൾകുമായുള്ള അന്വേഷണത്തിലാണ് ഈ ചെറുപ്പക്കാരൻ ...https://www.youtube.com/watch?v=2Mpi5VDGxOA,

*******************************************************************************

*സമയോചിതമായി സഹകരിക്കാം ,സംയോജിത കൃഷിയുമായി *

Comments

Popular posts from this blog

TOUR KUSHAL NAGAR 2022

25 06 2023 :കൂൺ കൃഷി പരിശീലന ക്‌ളാസ്